
മൂന്നാര്‍: മൂന്നാറില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടുകൊമ്പന് പടയപ്പയിറങ്ങി.കുറച്ച് ദിവസത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും കാട്ടുകൊമ്പന് പടയപ്പ ജനവാസ മേഖലയില്‍ എത്തുന്നത്. മദപ്പാടിന്റെ സമയം കാട്ടാന മൂന്നാറിലെ വിവിധ ജനവാസ മേഖലകളില്‍ ഇറങ്ങി ഭീതി പരത്തിയിരുന്നു.കഴിഞ്ഞ രാത്രിയില്‍ കാട്ടാന മാട്ടുപ്പെട്ടിയില്‍ എത്തി.സമീപവാസികള്‍ ബഹളമുണ്ടാക്കി ആനയെ തുരത്തി. നിരവധി വഴിയോര കച്ചവടശാലകളുള്ള പ്രദേശമാണിവിടം.
മഴക്കാലമെത്തി വനത്തില്‍ തീറ്റയുടെയും വെള്ളത്തിന്റെയും ലഭ്യത വര്‍ധിച്ചിട്ടും കാട്ടാനകള്‍ കാട് കയറാന്‍ തയ്യാറാകാത്തത് ആളുകളില്‍ ആശങ്കയായിട്ടുണ്ട്. കാട്ടുകൊമ്പന് വീണ്ടും ജനവാസ മേഖലയിലേക്കെത്തുമോയെന്ന ആശങ്കയും ആളുകള്‍ പങ്ക് വച്ചു.