റിയല്‍ എസ്റ്റേറ്റ് ഡീലേഴ്സ് ആന്‍ഡ് ബ്രോക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സെമിനാര്‍ നടത്തി

അടിമാലി: ഇടുക്കി ജില്ലാ റിയല്‍ എസ്റ്റേറ്റ് ഡീലേഴ്സ് ആന്‍ഡ് ബ്രോക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു. വര്‍ധിച്ചുവരുന്ന മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം കുറക്കാന്‍ ലക്ഷ്യമിട്ടുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുകയെന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. അടിമാലി താജ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്.
വിമുക്തി കോഡിനേറ്ററും അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടറുമായ കെ പി റോയിച്ചന്‍ ലഹരി വിരുദ്ധ സെമിനാര്‍ നയിച്ചു. ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും അംഗങ്ങള്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിളില്‍ പഠനോപകരണ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ ഐഡി കാര്‍ഡ് വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ സംഘടന ജില്ലാ പ്രസിഡന്റ് നവാസ് ഹൈടെക് അധ്യക്ഷത വഹിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് അംഗം കെഎസ് സിയാദ് മുഖ്യപ്രഭാഷണം നടത്തി. സംഘടനാ ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ രാജന്‍, അടിമാലി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബാബു പി കുര്യാക്കോസ്, സി ഡി ഷാജി, വ്യാപാരി വ്യവസായി ഏകോപനസമിതി അടിമാലി യൂണിറ്റ് പ്രസിഡന്റ് പി എം ബേബി, ബോണി ബോസ്, അരുണ്‍ വല്ലനാട്ട്, എം എം നൈസാം, കെ ആര്‍ രജനീഷ്, പി കെ ആസാദ്, ജെ ബി എം അന്‍സാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.