KeralaLatest News
പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ 18 കാരിയെ കാണാതായി; പെരിയാറിൽ തെരച്ചിൽ, പാലത്തിൽ നിന്ന് ചാടിയെന്ന് സംശയം

പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ 18 വയസ്സുകാരിയെ കാണാതായെന്ന് പരാതി. മഞ്ഞപ്പെട്ടി പ്ലാവിട പറമ്പിൽ മണിയുടെ മകൾ സുമയെയാണ് കാണാതായത്. മാറമ്പിള്ളി പാലത്തിൽ നിന്ന് പെരിയാറിലേക്ക് എടുത്തുചാടിയിട്ടുണ്ടാകാം എന്ന വിവരത്തെ തുടർന്ന് ഫയർ ഫോഴ്സ് പ്രദേശത്ത് തെരച്ചിൽ നടത്തുകയാണ്. ഇന്നലെയാണ് പെൺകുട്ടി വീട്ടിൽനിന്ന് പോയത്. പിന്നീട് കാണാതായതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. നിലവിൽ തെരച്ചിൽ തുടരുന്നു.