
അടിമാലി: ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് യാചനാ സമരം നടത്തിയ അടിമാലി സ്വദേശിനി മറിയക്കുട്ടിക്ക് പുതിയ വീടൊരുങ്ങി.
ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ചായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് അടിമാലി സ്വദേശിനി മറിയക്കുട്ടിയും അന്നയും മണ്‍ചട്ടിയുമായി യാചനാ സമരത്തിനിറങ്ങിയത്.പിന്നീട് മറിയക്കുട്ടിയുടെ പ്രതിഷേധം സംസ്ഥാനത്താകെ ചര്‍ച്ചയായി.വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കളടക്കം മറിയക്കുട്ടിയുടെ അടിമാലിയിലെ വീട്ടിലെത്തി.

ഈ സാഹചര്യത്തിലായിരുന്നു മറിയക്കുട്ടിക്ക് സ്വന്തമായി വീട് വെച്ച് നല്‍കുമെന്ന കെപിസിസിയുടെ പ്രഖ്യാപനം ഉണ്ടായത്. തുടര്‍ന്ന് അടിമാലി 200 ഏക്കറിന് സമീപം മകള്‍ പ്രിന്‍സിയുടെ സ്ഥലത്ത് ഇതിനായി വേണ്ട ഒരുക്കങ്ങള്‍ നടത്തുകയും വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു.പുതിയ വീട് യാഥാര്‍ത്ഥ്യമായതില്‍ സന്തോഷമുണ്ടെന്ന് മറിയക്കുട്ടി പറഞ്ഞു.വീടിന്റെ നിര്‍മ്മാണ ചുമതല വഹിച്ചത് കോണ്‍ഗ്രസ് അടിമാലി ബ്ലോക്ക് കമ്മിറ്റിയാണ്.

12ന് അടിമാലിയില്‍ നടക്കുന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വീടിന്റെ താക്കോല്‍ മറിയക്കുട്ടിക്ക് കൈമാറും. ഉണ്ടായിരുന്ന പഴയ വീട് പൊളിച്ച് നീക്കിയാണ് പകരം പുതിയ വീട് നിര്‍മ്മിച്ച് നല്‍കിയിട്ടുള്ളത്.വീടിന്റെ എല്ലാ വിധ ജോലികളും പൂര്‍ത്തീകരിച്ചു കഴിഞ്ഞു.കെ പി സി സി നല്‍കിയ തുകക്ക് പുറമെ കോണ്‍ഗ്രസ് അടിമാലി ബ്ലോക്ക് കമ്മിറ്റി ബാക്കി തുക കണ്ടെത്തിയാണ് വീടിന്റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിച്ച് നല്‍കിയത്.