Education and careerKeralaLatest NewsLocal news

മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കി; അടിമാലി ഗവൺമെന്റ് ഹൈസ്കൂളിൽ പ്രതിഷേധം

മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കിയെന്ന് ആരോപിച്ച് അടിമാലി ഗവൺമെന്റ് ഹൈസ്കൂളിൽ പ്രതിഷേധം. പ്രധാനാധ്യാപികയെ ഉപരോധിക്കുന്നു. യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകരാണ് അധ്യാപികയെ ഉപരോധിക്കുന്നത്. രക്ഷിതാക്കളാണ് പ്രതിഷേധം നടത്തുന്നത്.

സ്കൂളിലെ ഒമ്പതാം ക്ലാസിന്റെ ഇം​ഗ്ലീഷ് മീഡിയം ഡിവിഷനാണ് മുന്നറിയിപ്പില്ലാതെ നിർത്തലാക്കിയത്. ഇം​ഗ്ലീഷ് മീഡിയം ഡിവിഷനിൽ ഒമ്പത് കുട്ടികളാണ് പഠിച്ചിരുന്നത്. ഇതിൽ രണ്ട് പേർ ടിസി വാങ്ങി പോയി. മൂന്ന് കുട്ടികൾ സേ പരീക്ഷ എഴുതി പാസായതാണ്. ബാക്കി അഞ്ച് കുട്ടികളാണ് ക്ലാസിൽ പഠിക്കേണ്ടത്. ഈ കുട്ടികളെ വെച്ച് ഡിവിഷൻ മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രധാനാധ്യാപിക രക്ഷിതാക്കളെ വിളിച്ച് അറിയിച്ചിരുന്നു.

9-ാം ക്ലാസിൽ മാത്രം 71 കുട്ടികൾ മലയാളം മീഡിയം ഡിവിഷനിൽ പഠിക്കുന്നുണ്ട്. 71 കുട്ടികളെ രണ്ട് ഡിവിഷനായി പഠിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് ഇം​ഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്താൻ സ്കൂൾ ആലോചന നടത്തിയത്. എന്നാൽ ഇം​ഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്താലാക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.

അതേസമയം സ്ഥലത്തെത്തിയ എസ്എഫ്ഐക്കാരുമായി യൂത്ത് കോൺ​ഗ്രസുകാർ തർക്കത്തിലേർപ്പെട്ടു. അധ്യാപികയെ ഉപരോധിക്കുന്നത് ശരിയായ കാര്യമല്ലെന്ന് എസ്എഫ്ഐക്കാർ പറഞ്ഞു. ഇങ്ങനെയല്ല പ്രശ്നം പരിഹരിക്കേണ്ടെതെന്ന് എസ്എഫ്ഐക്കാർ വാദിച്ചു. സ്കൂളിൽ പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!