
രാജാക്കാട് : അക്ഷയശ്രീ രാജാക്കാട്പ ഞ്ചായത്ത് മിഷനും മലനാടൻ ഫാർമേഴ്സ് പ്രൊഡ്യുസ് കമ്പനിയും ,അക്ഷയശ്രീ ഫാർമേഴ്സ് സർവ്വിസ് സെന്ററും സംയുക്തമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ സംഘടിപ്പിച്ചു വരുന്ന സെമിനാറിന്റെ ഭാഗമായിട്ടാണ് രാജാക്കാട് ഗ്രാമപഞ്ചായത്തിലും സുസ്‌ഥിര കൃഷിവികന സെമിനാർ സംഘടിപ്പിച്ചത്. കാർഷിക മേഖലയിലെ പുതിയ മാറ്റങ്ങൾ കർഷകരിലേക്ക് എത്തിക്കുക ,കർഷകരെ ആദരിക്കൽ,കൃഷി ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള സെമിനാർ,കാർഷിക മരുന്നുകളുടെ സ്റ്റാളുകൾ എന്നവയാണ് സെമിനാറിന്റെ ഭാഗമായി ഒരുക്കിയിരുന്നത്. പരിസ്ഥിതിയുടെ നിലനിൽപ്പിനെ അടിസ്ഥാനമാക്കി കർഷകർക്ക് ഗുണപ്രദമായ കൃഷിരീതികൾ മനസിലാക്കുന്നതിനും വേണ്ടി സംഘടിപ്പിച്ച സെമിനാർ അക്ഷയശ്രീ ഇടുക്കി ജില്ലാ ജോയിൻ സെക്രട്ടറി മണികണ്ഠപണിക്കർ ഉത്‌ഘാടനം ചെയ്‌തു.
മലനാടൻ ഫാർമേഴ്സ് പ്രൊഡ്യുസർ കമ്പനി എം ഡി യു സഹകാർ ഭാരതി സംസ്ഥാന സമിതി അംഗവുമായ ദിലീപ് പി പ്രസാദ് മുഖ്യപ്രഭാക്ഷണം നടത്തി മികച്ച കർഷകരെയും സംരംഭകരെയും ചടങ്ങിൽ ആദരിച്ചു. അക്ഷയശ്രീ രാജാക്കാട് പഞ്ചായത്ത് മിഷൻ വൈസ് പ്രസിഡന്റ് പി കെ മോഹനന്റെ നേതൃത്വത്തിൽ നടന്ന സെമിനാറിൽ ദാനിയേൽ,പി കെ പ്രസന്നൻ,സന്തോഷ് ഇടമന,പി ജി രവീന്ദ്രൻ,ഗോപാലകൃഷ്‌ണൻ,വി ആർ സുരേന്ദ്രൻ,സൗമ്യ അഭിലാഷ്,സുധ മനോജ്,ഇ എൻ മനോജ്,തുടങ്ങിയവർ പങ്കെടുത്തു നിരവധി കർഷകർ പങ്കെടുത്ത സെമിനാറിൽ ശാന്തൻപാറ കൃഷിവിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ.സുധാകർ സൗന്ദർ രാജ് സെമിനാർ നയിച്ചു.