KeralaLatest NewsLocal news
കല്ലാര്‍കുട്ടിയില്‍ കാണാതായ വയോധികനെ തകർന്നു വീണ കെട്ടിടത്തിന്റെ ഉള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി

അടിമാലി : കല്ലാര്‍കുട്ടിയില്‍ കാണാതായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലാര്‍കുട്ടി സ്വദേശി തുരുത്തേല്‍ കുട്ടപ്പന്‍ ആണ് മരിച്ചത്. ടൗണിലൂടെ ചുറ്റിത്തിരിഞ്ഞ് നടക്കാറുള്ള കുട്ടപ്പനെ കഴിഞ്ഞ രണ്ട്്, മൂന്ന് ദിവസമായി കണ്ടിരുന്നില്ല. ഇന്ന് കല്ലാര്‍കുട്ടിയിലെ കെട്ടിടത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ആണ് 80 കാരനായ കുട്ടപ്പന്റെ മൃതദേഹം കണ്ടെത്തിയത്.

തുടര്‍ന്ന് പ്രദേശവാസികള്‍ വിവരം പോലീസില്‍ അറിയിച്ചു. പോലീസെത്തി മൃതദേഹം തുടര്‍നടപടികള്‍ക്കായി മാറ്റി. ടൗണില്‍ ആള്‍വാസമില്ലാതെ കിടന്നിരുന്ന കെട്ടിടത്തിനുള്ളിലാണ് മൃതദേഹം കിടന്നിരുന്നത്. ഈ കെട്ടിടത്തിന്റെ ഭാഗം കഴിഞ്ഞ ദിവസം അടര്‍ന്ന് വീണിരുന്നു. ഇതിനടിയില്‍പ്പെട്ടാണ് കുട്ടപ്പന്‍ മരണപ്പെട്ടതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.