
അടിമാലി: പീച്ചാട് പ്ലാമല ജനവാസമേഖലയോട് ചേര്‍ന്ന് കാട്ടാനയെ അവശനിലയില്‍ കണ്ടെത്തി. പ്ലാമല റെസ്റ്റ്പാറയ്ക്ക് സമീപമാണ് 40 വയസ്സില്‍ അധികം പ്രായമുള്ള പിടിയാനയെയാണ് വ്യാഴാഴ്ച അവശനിലയില്‍ കണ്ടെത്തിയത്. ആനയ്ക്ക് കണ്ണിന് കാഴ്ച കുറവും ചെവി കേള്‍ക്കുവാനും കഴിയാത്ത കാട്ടാന വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്.
അവശതയുള്ളതിനാൽ വെറ്റിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സയിലാണ്.
അവശനിലയില്‍ കണ്ടെത്തിയ ആന കഴിഞ്ഞദിവസം ജനവാസ മേഖലയിലിറങ്ങി കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും ആളുകളെ ഓടിച്ചു പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് വൈകുന്നേരത്തോടെ പ്ലാമല ഭാഗത്ത് അവശനിലയിൽ കണ്ടെത്തിയത്. കാട്ടാനയ്ക്ക് ഭക്ഷണം കഴിക്കാത്തതിനാൽ എഴുന്നേൽക്കാൻ സാധിക്കാതെ അവശനിലയിൽ തുടരുകയാണ്. മൂന്നു ദിവസങ്ങളായി ഭക്ഷണം കഴിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് വനവകുദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ മുഴുവൻ സമയവും വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ് കാട്ടാന.