KeralaLatest News
എറണാകുളം ജില്ലാ ജയിലില്‍ വെല്‍ഫെയര്‍ ഓഫീസറുടെ വിരമിക്കല്‍ ചടങ്ങില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍

എറണാകുളം ജില്ലാ ജയിലില്‍ വെല്‍ഫെയര്‍ ഓഫീസറുടെ വിരമിക്കല്‍ ചടങ്ങില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍. ജയിലിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ റീലായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു. വീഴ്ച സംഭവിച്ചില്ല എന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. വിരമിച്ച ഉദ്യോഗസ്ഥന്‍ ക്ഷണിച്ചതിനനുസരിച്ചാണ് ഇവര്‍ എത്തിയത്. കൃത്യമായി രേഖകള്‍ വാങ്ങിവച്ച ശേഷമാണ് ഇവരെ ജയിലിനുള്ളില്‍ പ്രവേശിപ്പിച്ചതെന്നാണ് വ്യക്തമാകുന്നത്. ഇത് രജിസ്റ്ററിലും രേഖപ്പെടുത്തിയിട്ടുണ്ട്.