KeralaLatest News
തൃശൂരില്‍ ഇരട്ടക്കൊലപാതകം; പടിയൂരിലെ വീട്ടില്‍ അമ്മയുടേയും മകളുടേയും ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹങ്ങള്‍

തൃശൂരില്‍ ഇരട്ടക്കൊലപാതകം. പടിയൂരില്‍ വീടിനുള്ളില്‍ അമ്മയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാ സ്വദേശി മണി (74 ) , രേഖ (43) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്.

സംഭവം കൊലപാതകമെന്ന് പൊലീസ് പ്രാഥമികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് രണ്ട് മൃതദേഹങ്ങളും കണ്ടെത്തുന്നത്. കിടപ്പുമുറിയില്‍ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. വീടിനുള്ളില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്. രേഖയുടെ രണ്ടാം ഭര്‍ത്താവ് കോട്ടയം സ്വദേശിയായ പ്രേം കുമാറിന് വേണ്ടിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.