
അടിമാലി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ യു ഡി എഫ്, ബി ജെ പി, വലതുപക്ഷ മാധ്യമങ്ങള്‍ ദുഷ്പ്രചരണങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് സിപിഎം അടിമാലിയില്‍ ബഹുജന പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സി പി എം അടിമാലി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ബഹുജന പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. സി പി എം ജില്ലാ കമ്മിറ്റിയംഗം ടി കെ ഷാജി സംഗമം ഉദ്ഘാടനം ചെയ്തു. അടിമാലി സെന്റര്‍ ജംഗ്ഷനില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ സി ഡി ഷാജി അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ചാണ്ടി പി അലക്‌സാണ്ടര്‍, കെ ആര്‍ ജയന്‍, കെ ബി വരദരാജന്‍, പി ബി സജീവ്, മാത്യു ഫിലിപ്പ്, സി എസ് സുദീഷ്, പി പി സാബു, എം പി അലിയാര്‍, എം എം ഹംസ, ടി എം ഗോപാലകൃഷ്ണന്‍, സി ഡി അഗസ്റ്റ്യന്‍, ടി കെ സുധേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.