
മൂന്നാര്‍: മൂന്നാറില്‍ വീണ്ടും അപകടയാത്ര.നിയമ ലംഘനങ്ങള്‍ തുടരെ തുടരെ പിടികൂടിയിട്ടും നടപടി കടുപ്പിച്ചിട്ടും മൂന്നാര്‍ മേഖലയില്‍ വാഹനങ്ങളില്‍ നടക്കുന്ന അപകടയാത്രക്ക് അറുതിയില്ല.ഇന്നും സമാന സംഭവം ആവര്‍ത്തിക്കപ്പെട്ടു.മൂന്നാര്‍ മാട്ടുപ്പെട്ടി റോഡിലായിരുന്നു സംഭവം.

കാറിന്റെ ഡോറില്‍ കുട്ടിയെ ഇരുത്തിയുള്ള യാത്രയുടെ ദൃശ്യങ്ങളാണ് ഇന്ന് നവമാധ്യങ്ങളില്‍ പ്രചരിച്ചത്.പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള വാഹനത്തിലായിരുന്നു കുട്ടിയെ അപകടകരമായി ഇരുത്തിയുള്ള യാത്ര.പിന്നാലെ എത്തിയ വാഹനയാത്രികരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത്തരം സാഹസികയാത്രയുടെ ദൃശ്യങ്ങള്‍ പതിവായി പ്രചരിക്കുന്ന സാഹചര്യമുണ്ട്.ഒട്ടുമിക്ക സംഭവങ്ങളിലും മോട്ടോര്‍വാഹന വകുപ്പ് നടപടി സ്വീകരിക്കുകയും ചെയ്തു.എന്നാല്‍ നടപടിയും പരിശോധനയും കടുപ്പിച്ചിട്ടും നിയമലംഘനങ്ങള്‍ തുടരുന്നത് മോട്ടോര്‍ വാഹനവകുപ്പിന് തലവേദനയാകുന്നുണ്ട്.