
അടിമാലി: അടിമാലി മേഖലയിലെ വിവിധ വിദ്യാലയങ്ങളില്‍ പരിസ്ഥിതി ദിനാഘോഷം നടന്നു. അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ നടന്ന പരിസ്ഥിതി ദിനാഘോഷ പരിപാടികളില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഗീത അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനായ കെ ബുള്‍ബേന്ദ്രന്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി. ലഹരിവിരുദ്ധ ബോധവല്‍ക്കരണവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്്‌പെക്ടര്‍ റോയിച്ചന്‍ കെ പി ലഹരിവിരുദ്ധ സന്ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് നടുവാന്‍ വൃക്ഷത്തൈകളും കൈമാറി.
സ്‌കൂളിലെ എല്‍ പി വിഭാഗം വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ പരിസ്ഥിതി സംബന്ധിയായ കൈയ്യെഴുത്ത് പതിപ്പിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. പരിസ്ഥിതി സംഘടനയായ ഗ്രീന്‍കെയര്‍ കേരള ജില്ലാ പ്രസിഡന്റ് മിനി റോയി, അധ്യാപകര്‍, അനധ്യാപകര്‍, കുട്ടികളും പരിസ്ഥിതി ദിനാഘോഷത്തില്‍ പങ്കെടുത്തു. ദേവിയാര്‍ കോളനി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലും അടിമാലി ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിലും പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.