KeralaLatest NewsLocal news
രാജപാത സമരം; വനംവകുപ്പിനെതിരെ വിമര്‍ശനവുമായി എം പി അഡ്വ. ഡീന്‍ കുര്യാക്കോസ്

അടിമാലി: പഴയ ആലുവ മൂന്നാര്‍ രാജപാത തുറന്നു നല്‍കണമെന്നാവശ്യപ്പെട്ട് ഈ മാസം 16ന് പൂയംകുട്ടി മുതല്‍ നടത്തിയ അവകാശ പ്രഖ്യാപന യാത്രയില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ക്കെതിരെയും കോതമംഗലം രൂപത മുന്‍ബിഷപ്പ് മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടിലിനെതിരെയും മറ്റാളുകള്‍ക്കെതിരെയും കേസെടുത്ത പോലീസ്, വനംവകുപ്പ് നടപടികള്‍ക്കെതിരെ വിമര്‍ശനവുമായി എം പി അഡ്വ. ഡീന്‍ കുര്യാക്കോസ് രംഗത്ത്. സമരത്തെ അടിച്ചമര്‍ത്തുന്നതിനുള്ള സമീപനമാണ് വനംവകുപ്പും പോലീസും സ്വീകരിച്ചിട്ടുള്ളതെന്നും വനംവകുപ്പിന്റെ പകപോക്കല്‍ നടപടി തീകൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യമായിരിക്കുമെന്നും എം പി വ്യക്തമാക്കി.