
അടിമാലി: സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിന്‍ പരിപാടിയുടെ ഭാഗമായി സീറോ വെയിസ്റ്റ് അടിമാലി എന്ന ലക്ഷ്യത്തോടെ അടിമാലിയില്‍ മെഗാ ക്ലീനപ്പ് ഡ്രൈവ് നടന്നു. ഒരുമയോടെ മാലിന്യമുക്ത അടിമാലിക്കായി കൈകോര്‍ക്കാമെന്ന സന്ദേശം പഞ്ചായത്ത് മുമ്പോട്ട് വയ്ക്കുന്നു. മെഗാ ക്ലീനപ്പ് ഡ്രൈവ് കൊണ്ട് സീറോ വെയിസ്റ്റ് അടിമാലി എന്ന ലക്ഷ്യത്തിലേക്കെത്തുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം. അടിമാലി ടൗണിലും പരിസര പ്രദേശങ്ങളിലും ജനകീയ പങ്കാളിത്തതോടെ ക്യാമ്പയിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. പൊതുജനങ്ങള്‍ക്കൊപ്പം ത്രിതല പഞ്ചായത്ത് പ്രതിനിധികളും വിവിധ വകുപ്പുകളിലെ ജീവനക്കാരും സന്നദ്ധസേവന സംഘടനകളും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളിത്തം വഹിച്ചു. മെഗാ ശുചീകരണത്തിന് ശേഷവും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കെതിരെയും കൃത്യമായി സംസ്‌ക്കരിക്കാത്തവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിച്ച് മുമ്പോട്ട് പോകുമെന്ന് ഗ്രാമപഞ്ചായത്തധികൃതര്‍ വ്യക്തമാക്കി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍, വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, ഗ്രാമപഞ്ചായത്ത് സെക്രട്ടറി നന്ദകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.