വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: പന്നിക്കെണി വെച്ച ആളെ കുറിച്ച് കൃത്യമായി വിവരം ലഭിച്ചെന്ന് സൂചന; നരഹത്യ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

മലപ്പുറം വഴിക്കടവില്‍ വിദ്യാര്‍ഥിയുടെ മരണത്തിനിടയാക്കിയ പന്നിക്കെണി വെച്ച ആളെ കുറിച്ച് പൊലീസിന് കൃത്യമായി വിവരം ലഭിച്ചെന്ന് സൂചന. നരഹത്യ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. സ്ഥലം ഉടമയ്ക്ക് ബന്ധമില്ലെന്ന് പൊലീസ് പറയുന്നു. പ്രതിക്കായി വനത്തിനുള്ളില്‍ തിരച്ചില്‍. KSEBയുടെ അനുമതിയോടെയുള്ള ഫെന്‍സിങ് എന്ന ആരോപണം തള്ളി ഉദ്യോഗസ്ഥര്‍. കെണി ഒരുക്കിയവര്‍ വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് മോഷ്ടിച്ചുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്
പതിനഞ്ചുകാരനായ അനന്തുവാണ് മരിച്ചത്. ഷേക്കേറ്റ മറ്റു രണ്ട് വിദ്യാര്‍ഥികള്‍ ചികിത്സയിലാണ്. ദയനീയ സംഭവമെന്നും സര്‍ക്കാര്‍ സ്‌പോണ്‍സേഡ് മര്‍ഡര്‍ എന്നും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ആരോപിച്ചു.
കുട്ടിയുടെ മരണത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രചാരണമാക്കരുതെന്നും വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.
സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ഊഹാപോഹങ്ങളല്ല വേണ്ടെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് പറഞ്ഞു.
വിദ്യാര്‍ഥിയുടെ മരണത്തില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് മുന്നിലെ റോഡ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാനുള്ള പൊലീസ് ശ്രമം സംഘര്‍ഷത്തിനിടയാക്കി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി