
അടിമാലി: അറ്റകുറ്റപ്പണികള്‍ക്കായി അടച്ച അടിമാലി ഗ്രാമപഞ്ചായത്തിന്റെ പൊതുശ്മശാനം വീണ്ടും പ്രവര്‍ത്തനസജ്ജമായി. രണ്ട് മാസങ്ങള്‍ക്ക് മുമ്പായിരുന്നു അടിമാലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൂമ്പന്‍പാറയില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന പൊതുശമ്ശാനം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചത്. ഒരു മാസത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തീകരിച്ച് ശ്മശാനം വീണ്ടും തുറന്നു നല്‍കുമെന്നായിരുന്നു പഞ്ചായത്ത് അന്ന് അറിയിച്ചിരുന്നത്. എന്നാല്‍ പണികള്‍ നീണ്ടതോടെ ശ്മശാനം തുറക്കുന്നതും വൈകി.
ഇതിനെതിരെ പ്രതിഷേധവും രൂപം കൊണ്ടു. പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നതിനിടയിലാണ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് ശ്മശാനം വീണ്ടും പ്രവര്‍ത്തനസജ്ജമാക്കിയത്. ശ്മശാനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന വിവിധ പ്രശ്‌നങ്ങള്‍ അറ്റകുറ്റപ്പണികളിലൂടെ പരിഹരിച്ചതായി ഗ്രാമപഞ്ചായത്തധികൃതര്‍ പറഞ്ഞു. 28ലക്ഷത്തിലധികം രൂപ ചിലവഴിച്ചാണ് ശ്മശാനത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുള്ളത്. കോട്ടയം ആസ്ഥാനമായുള്ള കമ്പനിയാണ് നവീകരണ ജോലികള്‍ നടത്തിയത്. അടിമാലിയില്‍ നിന്നുമാത്രമല്ല അടിമാലിയുടെ സമീപ മേഖലകളില്‍ നിന്നും സ്വന്തമായി വീടും ഭൂമിയും ഇല്ലാത്തവരും അങ്ങേയറ്റം നിര്‍ദ്ദനരായവരുമൊക്കെ ഉറ്റവര്‍ മരിച്ചാല്‍ കൂമ്പന്‍പാറയില്‍ പ്രവര്‍ത്തിക്കുന്ന പൊതുശ്മശാനത്തിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്