മൂന്നാര്‍ എം ജി നഗറില്‍ പുതുതായി നിര്‍മിച്ച ലേബര്‍ കോംപ്ലക്‌സിന്റെ ഉദ്ഘാടനം നടന്നു

മൂന്നാര്‍: മൂന്നാര്‍ എം ജി നഗറില്‍ പുതുതായി നിര്‍മിച്ച ലേബര്‍ കോംപ്ലക്‌സിന്റെ ഉദ്ഘാടനം നടന്നു. രണ്ട് നിലകളിലായിട്ടാണ് ലേബര്‍ കോംപ്ലക്‌സ് നിര്‍മിച്ചിരിക്കുന്നത്. ഇതോടെ വിവിധ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന തൊഴില്‍ വകുപ്പിന്റെ ഓഫീസുകള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാനാകും. 2.5 കോടി രൂപ ചെലവഴിച്ച് നാല് വര്‍ഷം കൊണ്ടാണ് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ലേബര്‍ കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഡെപ്യൂട്ടി ലേബര്‍ ഓഫീസ്, അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍ ഓഫീസ് എന്നിവ ഇനിമുതല്‍ പുതിയ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുക. പരിപാടിയില്‍ എ.രാജ എം.എല്‍.എ. അധ്യക്ഷനായി. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ്, ലേബര്‍ കമ്മീഷ്ണര്‍ സഫ്‌ന നസറുദ്ദീന്‍, ജില്ലാ പഞ്ചായത്തംഗം ഭവ്യ കണ്ണന്‍, വിവിധ തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍, പഞ്ചായത്ത് അംഗങ്ങള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.