
അടിമാലി: അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളിന്റെ ആനുവല്‍ ഡേ ആഘോഷം നടന്നു.കവിയും കലാസാഹിത്യ ചിന്തകനുമായ ജിതേഷ് ജി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ചലച്ചിത്രതാരം അനിഘ സുരേന്ദ്രന് ചടങ്ങില്‍ മുഖ്യാതിഥിയായി.
മൂവാറ്റുപുഴ കാര്‍മല്‍ പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ. ഡോക്ടര്‍ മാത്യു മഞ്ഞകുന്നേല്‍ ചടങ്ങില്‍ അധ്യക്ഷനായി.സ്കൂള്‍ ഡയറക്ടര്‍ ഫാ. ബോബി തളിക പറമ്പില്‍, മൂവാറ്റുപുഴ കാര്‍മല്‍ പ്രൊവിന്‍സ് എജുക്കേഷന്‍ സെക്രട്ടറി ഫാ. ബിജു വെട്ടുകല്ലേല്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ഡോക്ടര്‍ രാജേഷ് ജോര്‍ജ്, സ്കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ജിയോ കോക്കണ്ടത്തില്‍, സ്കൂള്‍ ബര്‍സാര്‍ ഫാ. ലിബിന്, സ്റ്റാഫ് സെക്രട്ടറി ഡെല്‍ഹി ഫ്രാന്‍സിസ്, പിടിഎ വൈസ് പ്രസിഡന്റ് ജിന്‍സി തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. ഉദ്ഘാടന യോഗത്തിന് ശേഷം വിദ്യാര്‍ത്ഥികളുടെ കലാവിരുന്ന് അരങ്ങേറി.