അടിമാലി വിശ്വ ദീപ്തി സി എം ഐ പബ്ലിക് സ്കൂളിൽ കിൻഡർ ഗാർഡനിലേക്കുള്ള കുട്ടികളുടെ വിദ്യാരംഭ ചടങ്ങ് നടന്നു

അടിമാലി വിശ്വ ദീപ്തി സി എം ഐ പബ്ലിക് സ്കൂളിൽ കിൻഡർ ഗാർഡനിലേക്കുള്ള കുട്ടികളുടെ വിദ്യാരംഭ ചടങ്ങ് നടന്നു. പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ സ്കൂൾ വൈസ് പ്രിൻസിപ്പാൾ ഫാദർ ജിയോ ജോസ് സ്വാഗതം ആശംസിച്ചു. പ്രശസ്ത മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായആന്റണി മുനിയറ വിദ്യാരംഭ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു.
സ്കൂൾ മാനേജർ ഫാദർ ഷിന്റോകോലത്തു പ്പടവിൽ, പ്രിൻസിപ്പാൾ ഡോക്ടർ ഫാദർ രാജേഷ് ജോർജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. അക്ഷരമുറ്റത്തേക്ക് ആദ്യമായി കടന്നുവരുന്ന കുരുന്നുകളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുക എന്നതിന്റെ ആദ്യ ഭാഗമായിട്ടാണ് വിദ്യാരംഭം സംഘടിപ്പിച്ചത്. സാഹിത്യകാരൻ ആന്റണി മുനിയറ, ഫാദർ ഷിന്റോ കോലത്ത് പടവിൽ, ഫാദർ രാജേഷ് ജോർജ്, ഫാദർ ജിയോ ജോസ്എന്നിവർ വിദ്യാരംഭ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കിൻഡർ ഗാർഡൻ കോഡിനേറ്റർ നീന ജിൻജോ കൃതജ്ഞത പറഞ്ഞു. ഏറെ കൗതുകത്തോടെയും ഉത്സാഹത്തോടെയും ആണ് കുഞ്ഞുങ്ങൾ മാതാപിതാക്കളോടൊപ്പം വിദ്യാരംഭത്തിന് എത്തിയത്.