ആനവിരട്ടി പാടശേഖരത്തിന് സമീപം കൈത്തോട്ടിലെ വെള്ളം രാത്രി കാലത്ത് ദുര്‍ഗന്ധത്തോടെ കലങ്ങിയൊഴുകുന്നതായി പരാതി

അടിമാലി: വെള്ളത്തൂവല്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ആനവിരട്ടി പാടശേഖരത്തിന് സമീപത്തു കൂടി ഒഴുകുന്ന കൈത്തോട്ടിലെ വെള്ളം രാത്രി കാലത്ത് അസഹനീയമായ ദുര്‍ഗന്ധത്തോടെ കലങ്ങിയൊഴുകുന്നതായി പരാതി. വെള്ളത്തൂവല്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ആനവിരട്ടി പാടശേഖരത്തിന് സമീപം നിരവധിയായ കുടുംബങ്ങള്‍ താമസിച്ച് പോരുന്നുണ്ട്. ഈ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയാണ് പാടശേഖരത്തിന് സമീപത്തു കൂടി ഒഴുകുന്ന കൈത്തോട്ടിലെ വെള്ളം രാത്രി കാലത്ത് അസഹനീയമായ ദുര്‍ഗന്ധത്തോടെ കലങ്ങിയൊഴുകുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് ഈ സംഭവം ആവര്‍ത്തിക്കപ്പെടുന്നുവെന്നാണ് പ്രദേശവാസികളുടെ പരാതി.
പകല്‍ തോട്ടിലെ വെള്ളം തെളിഞ്ഞ് ഒഴുകുന്നുവെങ്കിലും വെള്ളത്തില്‍ പലയിടത്തും മാലിന്യം പോലുള്ള വസ്തുക്കള്‍ അടിഞ്ഞ് കിടക്കുന്നതായും പരാതി ഉണ്ട്. ഇവിടെ നിന്നാണ് ഇത്തരത്തില്‍ വെള്ളത്തില്‍ മാലിന്യം കലരുന്നതെന്ന് കണ്ടെത്തമെന്നാണ് സമീപവാസികളുടെ ആവശ്യം. രാത്രികാലത്ത് സമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുത്തി നടപടി സ്വീകരിക്കണമെന്നും കുടുംബങ്ങള്‍ ആവശ്യമുന്നയിക്കുന്നു.