ദേശിയപാത85ന്റെ നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച സംരക്ഷണ ഭിത്തി തകര്‍ന്നു

അടിമാലി: ദേശിയപാത85ന്റെ നവീകരണത്തിന്റെ ഭാഗമായി പള്ളിവാസലിന് സമീപം നിര്‍മ്മിച്ച സംരക്ഷണ ഭിത്തി തകര്‍ന്നു. അടിമാലി, മൂന്നാര്‍ മേഖലകളുടെ വികസനത്തിന് പ്രതീക്ഷ നല്‍കിയാണ് ദേശിയപാത85ന്റെ നവീകരണ ജോലികള്‍ പുരോഗമിക്കുന്നത്. റോഡിന്റെ ഇരുഭാഗത്തും സുരക്ഷാ ഭിത്തികള്‍ നിര്‍മ്മിച്ചും ഓടകള്‍ നിര്‍മ്മിച്ചുമാണ് നവീകരണ ജോലികള്‍ നടക്കുന്നത്. നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള ഭാഗത്ത് റോഡിന്റെ ഒട്ടുമിക്കയിടങ്ങളിലും സംരക്ഷണ ഭിത്തി നിര്‍മ്മിച്ചാണ് റോഡ് നവീകരണം പുരോഗമിക്കുന്നത്. ഇതില്‍ പള്ളിവാസലിന് സമീപം നിര്‍മ്മിച്ച സംരക്ഷണ ഭിത്തിക്കാണ് കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളത്.
നിര്‍മ്മാണ ശേഷം മണ്ണിട്ട് വീതി കൂട്ടിയ ഭാഗത്താണ് സംരക്ഷണ ഭിത്തി തകര്‍ന്നത്. കൊച്ചി മുതല്‍ മൂന്നാര്‍ വരെ 125 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 910 കോടി രൂപക്കാണ് പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. പദ്ധതിയുടെ 110 കിലോമീറ്റര്‍ ദൂരവും വീതികൂട്ടി നവീകരിക്കാന്‍ ലക്ഷ്യമിടുന്നു. പാത മുഖം മിനുക്കുന്നതോടെ അടിമാലിയുടെയും മൂന്നാറിന്റെയും വാണിജ്യ മേഖലക്കും വിനോദ സഞ്ചാര മേഖലക്കും കരുത്താകും. നേര്യമംഗലത്ത് പുതിയ പാലവും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 5 സ്പാനുകളിലായി 42.80 മീറ്റര്‍ നീളത്തില്‍ 13 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലത്തിന്റെ നിര്‍മാണം