കനത്ത മഴയില്‍ കൃഷിയിടത്തിലെ സംരക്ഷണ ഭിത്തിയിടിഞ്ഞു; മച്ചിപ്ലാവില്‍ വീട് അപകടാവസ്ഥയില്‍

. മച്ചിപ്ലാവ് സ്കൂള്‍ പടി സ്വദേശി ജോര്‍ജ്കുട്ടിയുടെ വീടാണ് അപകടാവസ്ഥയിലായത്.കനത്ത മഴ തുടര്‍ന്നാല്‍ മണ്ണ് കൂടുതല്‍ ഇടിഞ്ഞ് വീട് അതീവ അപകടാവസ്ഥയിലാകുമോയെന്ന ആശങ്കയിലാണ് ജോര്‍ജ്ജ് കുട്ടി.
വി ഒ
ഒരാഴ്ച്ചത്തെ ഇടവേളക്കു ശേഷം മഴ കനത്തതോടെ അടിമാലി മേഖലയില്‍ വിവിധയിടങ്ങളില്‍ മണ്ണിടിച്ചില്‍ ഭീഷണി രൂപം കൊണ്ടിട്ടുണ്ട്. അത്തരത്തില്‍ വീടിനോട് ചേര്‍ന്ന സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണതിനെ തുടര്‍ന്ന് ആശങ്കയിലായിരിക്കുകയാണ് മച്ചിപ്ലാവ് സ്കൂള്‍ പടി സ്വദേശി ജോര്‍ജ്കുട്ടി. ജോര്‍ജ്ജ് കുട്ടിയുടെ കൃഷിയിടത്തോട് ചേര്‍ന്ന് ബലക്ഷമത ഉറപ്പുവരുത്താന്‍ നിര്‍മ്മിച്ചിരുന്ന സുരക്ഷാ ഭിത്തിയാണ് ഇടിഞ്ഞ് വീണത്.ഇതോടെ വീട് അപകടാവസ്ഥയിലായി.കനത്ത മഴ തുടര്‍ന്നാല്‍ മണ്ണ് കൂടുതല്‍ ഇടിഞ്ഞ് വീട് അതീവ അപകടാവസ്ഥയിലാകുമോയെന്ന ആശങ്കയിലാണ് ജോര്‍ജ്ജ് കുട്ടി.
ബൈറ്റ്
സംരക്ഷണ ഭിത്തിയിടിഞ്ഞതിനെ തുടര്‍ന്ന് കൃഷിക്കും നാശം സംഭവിച്ചു.ഇതിന് സമീപം നിന്നിരുന്ന ജാതിമരങ്ങള്‍ക്ക് നാശം സംഭവിച്ചു.മഴ കനത്തതോടെ ദേശിയപാതയില്‍ നവീകരണ ജോലികള്‍ നടക്കുന്ന വിവിധയിടങ്ങളിലും മണ്ണിടിച്ചില്‍ ഭീഷണി രൂപം കൊണ്ടിട്ടുണ്ട്.പാതയോരത്ത് മണ്‍തിട്ടക്ക് മുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ കനത്ത മഴ പെയ്യുമ്പോള്‍ ആശങ്കയോടെയാണ് കഴിഞ്ഞ് കൂടുന്നത്.