KeralaLatest NewsLocal news
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജില്ലയില്‍ ഉപാധിരഹിത പട്ടയം നല്കുവാന് നടപടി സ്വീകരിക്കും; പ്രതിപക്ഷ നേതാവ്

അടിമാലി: ഭൂ നിയമ ഭേതഗതിയുമായി ബന്ധപ്പെട്ട ക്രമവല്‍ക്കരണത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള ഫീസ് യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പൂര്‍ണ്ണമായി ഒഴിവാക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സീശന്‍. ജില്ലയില്‍ ഉപാധിരഹിത പട്ടയം നല്കുവാന് നടപടി സ്വീകരിക്കും. സര്‍ക്കാര്‍ നടപ്പിലാക്കിയ ഭൂ നിയമ ഭേതഗതി സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കി സര്‍ക്കാര്‍ ഖജനാവ് നിറക്കാനുള്ള മാര്‍ഗ്ഗമാണ്.
പാവപ്പെട്ടവന്റെ പോക്കറ്റടിച്ചുള്ള കാശ് യു ഡി എഫ് സര്‍ക്കാരിന് വേണ്ട. ഇക്കാര്യത്തില്‍ ഒരു താമസവുമില്ലാതെ അധികാരത്തിലെത്തിയാല്‍ ആദ്യത്തെ മൂന്ന് മാസത്തിനുള്ളില്‍ ഇത് നടപ്പിലാക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് അടിമാലിയില്‍ കര്‍ഷക കോണ്‍ക്ലേവില്‍ പറഞ്ഞു