മൂന്നാർ പഞ്ചായത്ത് പ്രസിഡന്റായി ദീപ രാജ്കുമാര് തുടരാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവ്

മൂന്നാര്‍: മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റായി ദീപ രാജ്കുമാര് തുടരാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവ്. പഞ്ചായത്ത് രാജ് നിയമപ്രകാരം പഞ്ചായത്ത് സെക്രട്ടറിയുടെ മുന്പില് വച്ച് രാജിക്കത്തില്‍ ഒപ്പിടണമെന്ന നിയമം പാലിക്കാതെ വ്യാജ ഒപ്പിട്ട് തന്റെ രാജിക്കത്ത് നല്‍കിയതാണെന്ന ദീപയുടെ വാദം കമ്മിഷന് ശരിവച്ചാണ് ഇപ്പോഴത്തെ ഉത്തരവ് ഉണ്ടായിട്ടുള്ളത്. തന്റെ മുന്പില് വച്ചല്ല ഒപ്പിട്ടതെന്ന് പഞ്ചായത്ത് സെക്രട്ടറിയും തിരഞ്ഞെടുപ്പ് കമ്മിഷനു മുന്പില് മൊഴി നല്‍കിയിരുന്നു. ഇക്കഴിഞ്ഞ കഴിഞ്ഞ 29നാണ് കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്നാര്‍ പഞ്ചായത്തിലെ പ്രസിഡന്റ് ദീപ രാജ്കുമാര് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമെത്തിയാണ് രാജിക്കത്ത് കൈമാറിയത്.
എന്നാല്‍ നേതാക്കള്‍ പോയ ശേഷം, തന്നെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഒപ്പിടാന്‍ നേതാക്കള്‍ നിര്‍ബന്ധിച്ചെന്നും വഴങ്ങാതെ വന്നതോടെ വ്യാജ ഒപ്പ് ഇട്ട ശേഷം ബലമായി സെക്രട്ടറിയുടെ മുന്‍പിലെത്തിച്ച് കത്ത് കൈമാറിയെന്നും കാണിച്ച് ദീപ തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്കി. ഈ പരാതിയിലാണ് ദീപക്കനുകൂലമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഉണ്ടായിട്ടുള്ളത്. തന്റെ സമ്മതത്തോടെയല്ല രാജി കത്തില്‍ ഒപ്പിട്ടതെന്ന വാദം ദീപ ഇന്നും ആവര്‍ത്തിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ദീപയുടെ വാദം തെറ്റാണെന്നും തുടര്‍ നിയമ നടപടികളുമായി മുമ്പോട്ട് പോകുമെന്നും വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.
തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ, പ്രസിഡന്റ് സ്ഥാനം മറ്റൊരു വനിതക്ക് നല്‍കുന്നതിനാണ് കോണ്‍ഗ്രസ് നേതൃത്വം ദീപയുടെ രാജി ആവശ്യപ്പെട്ടത്. പ്രത്യേക കാരണമൊന്നുമില്ലാതെ ഇഷ്ടക്കാര്‍ക്ക് സ്ഥാനം നല്‍കാനായി തിടുക്കപ്പെട്ട് ദീപയെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിനും എതിര്‍പ്പുണ്ടെന്നാണ് വിവരം. മൂന്നാറില്‍ കോണ്‍ഗ്രസിനുള്ളിലെ സംഘടനാ പ്രശ്നം പഠിക്കാന്‍ മൂന്നംഗ സമിതിയേയും ഡി സി സി പ്രസിഡന്റ് നിയോഗിച്ചു.