KeralaLatest NewsLocal news
ആശാവര്‍ക്കര്‍മാരുടെ സമരം; ഐക്യദാര്‍ഢ്യം അറിയിച്ച് കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി

മൂന്നാര്‍: തിരുവനന്തപുരത്തെ ആശാവര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് കോണ്‍ഗ്രസ് മൂന്നാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. തിരുവനന്തപുരത്തെ ആശാവര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് കോണ്‍ഗ്രസ് സംസ്ഥാനത്താകെ നടത്തിയ സമരത്തിന്റെ ഭാഗമായിട്ടായിരുന്നു മൂന്നാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും ധര്‍ണ്ണ സംഘടിപ്പിച്ചത്.മൂന്നാര്‍ ടൗണില്‍ നടന്ന പരിപാടി മുന്‍ എംഎല്‍എ എ.കെ.മണി ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് മൂന്നാര്‍ മണ്ഡലം പ്രസിഡന്റ് സി.നെല്‍സണ്‍ അധ്യക്ഷനായി. മൂന്നാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എസ്. വിജയകുമാര്‍, ഡി.സി.സി. അസിസ്റ്റന്റ് സെക്രട്ടറി ജി. മുനിയാണ്ടി, മാര്‍ഷ് പീറ്റര്‍, സിന്ദാ മുദാര്‍ മൊയ്തീന്‍, എ. ആന്‍ഡ്രൂസ് തുടങ്ങിയവര്‍ സംസാരിച്ചു.