
മത്സ്യകൃഷിക്ക് സഹായം
മത്സ്യ കൃഷി നടത്തുന്നതിനായി പുതിയ കുളങ്ങൾ നിര്‍മ്മിക്കുക , കൃഷി ആരംഭിക്കുക , പിന്നാമ്പുറ അലങ്കാര മത്സ്യ ഉത്പാദന യൂണിറ്റ്, പിന്നാമ്പുറ മത്സ്യവിത്ത് (വരാല്, കരിമീന്‍ ) ഉത്പാദന യൂണിറ്റുകള്‍, അലങ്കാര മത്സ്യ വിത്ത് ഉത്പാദന യൂണിറ്റ്, ആര്. എ. എസ് ( പുനര്‍ ചംക്രമണ മത്സ്യ യുണിറ്റ് ), പിന്നാമ്പുറ ചെറിയ ആര്. എ. എസ് യുണിറ്റ്, മോട്ടോര്‍ സൈക്കിളും ഐസ് ബോക്സും എന്നീ പദ്ധതികളിലേക്ക് മത്സ്യ വകുപ്പ് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഗുണഭോക്താക്കള്‍ ജൂൺ 20 നു വൈകിട്ട് 5ന് മുന്‍പായി നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ പൈനാവിലുള്ള ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം , ഇടുക്കി, നെടുങ്കണ്ടം മത്സ്യഭവനുകൾ എന്നിവിടങ്ങളിൽ ലഭ്യമാക്കണം. അപേക്ഷാഫോറങ്ങളും കൂടുതല്‍ വിവരങ്ങളും മേല്‍ പറഞ്ഞ കാര്യാലയങ്ങളില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കുന്നതാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 233226

ദര്‍ഘാസ് ക്ഷണിച്ചു
തൊടുപുഴ ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഭാഗമായി ഹോം കെയര്‍ യാത്രയ്ക്ക് വാഹനം ഓടുന്നതിന് മല്‍സരസ്വഭാവമുള്ള ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഫാറങ്ങള്‍ ജൂണ്‍ 20 ഉച്ചക്ക് 3 വരെ ആശുപത്രി ഓഫീസിൽ ലഭിക്കും . ജൂണ്‍ 21 ഉച്ചയ്ക്ക് 12.30 വരെ ഫാറങ്ങള്‍ സ്വീകരിക്കുന്നതും തുടര്‍ന്ന് 3.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222630.
മെഡിക്കല്‍ ഓക്സിജന്‍ സപ്ലൈ
ജില്ലാ ആശുപത്രി തൊടുപുഴയില്‍ 2024-25 വര്‍ഷത്തേയ്ക്ക് മെഡിക്കല്‍ ഓക്സിജന്‍ സപ്ലൈ ചെയ്യുന്നതിന് താല്പര്യമുള്ള അംഗികൃത വിതരണക്കാരില്‍ നിന്നും, കമ്പനികളില്‍ നിന്നും മല്‍സരസ്വഭാവമുള്ള മുദ്ര വച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഫാറങ്ങള്‍ ജൂണ്‍ 22 ഉച്ചയ്ക്ക് 3.30 വരെ ലഭിക്കും. ജൂണ്‍ 24 ന് ഉച്ചക്ക് 2.30 വരെ ഫാറങ്ങള്‍ സ്വീകരിക്കുന്നതും തുടര്‍ന്ന് 3.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222630.