റോഡ് നിര്‍മ്മാണം; തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവുമെന്ന് ഗ്രാമപഞ്ചായത്തഗം

അടിമാലി: റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവുമെന്ന് വ്യക്തമാക്കി കൊന്നത്തടി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡംഗം റെജു ഇടിയാകുന്നേല്‍ രംഗത്ത്. കൊന്നത്തടി പഞ്ചായത്ത് പരിധിയില്‍ വരുന്ന തോപ്പില്‍പ്പടി വേഴമ്പശ്ശേരിപ്പടി ചെമ്പകപ്പാറ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായിട്ടാണ് ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡംഗം റെജു ഇടിയാകുന്നേല്‍ രംഗത്ത് വന്നിട്ടുള്ളത്. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവുമെന്ന് റെജു വ്യക്തമാക്കി .
നിലവില്‍ ഫണ്ട് അനുവദിക്കുകയും വര്‍ക്ക് ഓഡര്‍ ആക്കുകയും ചെയ്തിരിക്കുന്നത് തോപ്പില്‍പ്പടി വേഴമ്പശ്ശേരിപ്പടി പൊട്ടംകുളം പടി റോഡിനാണ്. ഇതിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സാധന സാമഗ്രികള്‍ ഇറക്കി കഴിഞ്ഞു. നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കുന്നുവെന്ന് പറയുന്ന തോപ്പില്‍പ്പടി വേഴമ്പശ്ശേരിപ്പടി ചെമ്പകപ്പാറ റോഡ് മുമ്പ് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉണ്ടായിരുന്നില്ല. നിലവില്‍ ഈ റോഡ് ആളുകളുടെ ആവശ്യപ്രകാരം ആസ്തി രജിസ്റ്ററില്‍ ചേര്‍ക്കുകയും നിര്‍മ്മാണത്തിനായി 4 ലക്ഷം രൂപ ഫണ്ടനുവദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പദ്ധതി നടപ്പിലാക്കുന്നതിന് ഏതാനും സമയമെടുക്കുമെന്നും റെജു ഇടിയാകുന്നേല്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിലവിലെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് മാത്രമെ ചെയ്യുവാന്‍ കഴിയുകയൊള്ളുവെന്നും നാളിതുവരെ താന്‍ ഈ നിലയില്‍ മാത്രമെ പ്രവര്‍ത്തിച്ചിട്ടൊള്ളുവെന്നും റെജു ഇടിയാകുന്നേല്‍ പറഞ്ഞു. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഫോറസ്റ്റുകാരെ ഭീഷണിപ്പെടുത്തുകയോ തടസ്സം നില്‍ക്കുകയോ ചെയ്തിട്ടില്ല. പ്രദേശത്തെ റോഡുകളുടെ നിര്‍മ്മാണത്തിനായി കഴിഞ്ഞ നാലരവര്‍ഷത്തിനുള്ളില്‍ 32.5 ലക്ഷം രൂപ ചിലവഴിച്ചിട്ടുണ്ടെന്നും റെജു ഇടിയാകുന്നേല്‍ വ്യക്തമാക്കി. അടിമാലി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ റെജു ഇടിയാകുന്നേലിനൊപ്പം ഡിസിസിയംഗങ്ങളായ ജോസ് മുളംചിറ, ജോര്‍ജ്ജ് കോയിക്കകുടി, കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് അജീഷ്,മണ്ഡലം സെക്രട്ടറി ജയന്‍ തുടങ്ങിയവരും പങ്കെടുത്തു.