Education and careerKeralaLatest NewsLocal news
സര്‍ക്കാര്‍ കോളേജിലെ ഏക കൊമേഴ്സ് റിസര്‍ച്ച് സെന്റര്‍ കട്ടപ്പന ഗവ. കോളേജില്‍ തുടങ്ങി.

പഠനത്തിനൊപ്പം ആരോഗ്യ പരിപാലനത്തിനും കായിക ക്ഷമത ഉറപ്പാക്കുന്നതിനും പ്രാധാന്യം നല്‍കി മള്‍ട്ടി ജിമ്മും കോളേജില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൊമേഴ്സ് റിസര്‍ച്ച് സെന്ററിന്റെയും മള്‍ട്ടി ജിമ്മിന്റെയും ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റം ശ്രദ്ധേയമാണെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് ഇരുന്നൂറ് കോളേജുകളില്‍ മികച്ച നാല്‍പത്തിനാല് കോളേജുകള്‍ കേരളത്തിലാണ്. വിദ്യാഭ്യാസ രംഗത്ത് സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിച്ചു. ക്ലാസ് മുറികള്‍ ഹൈടെക്കായി. ഒരു നാടിന്റെ വികസന കാഴ്ചപ്പാടില്‍ പ്രാധാനം വിദ്യാഭ്യാസ നിലവാരമാണെന്നും മന്ത്രി പറഞ്ഞു.