KeralaLatest NewsLocal news
ഓള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍; ദേവികുളം മേഖലയുടെ ഐഡി കാര്‍ഡ് വിതരണ ഉദ്ഘാടനം നടന്നു

അടിമാലി: ഓള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ദേവികുളം മേഖലയുടെ ഐഡി കാര്‍ഡ് വിതരണ ഉദ്ഘാടനവും സംഘടനാ സ്ഥാപക പ്രസിഡന്റ് ജോസഫ് ചെറിയാന്‍ അനുസ്മരണവും സംഘടിപ്പിച്ചു. ചടങ്ങില്‍ സാന്ത്വനം പദ്ധതിയിലൂടെയുള്ള സഹായ നിധി വിതരണവും നടന്നു.ദേവികുളം എം എല്‍ എ അഡ്വ. എ രാജ പരിപാടി ഉദ്ഘാടനം ചെയ്തു.
അടിമാലി ലൈബ്രറി ഹാളില്‍ നടന്ന പരിപാടിയില്‍ എ കെ പി എ ദേവികുളം മേഖലാ പ്രസിഡന്റ് പി ഡി വിജയന്‍ അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ പ്രസിഡന്റ് കെ എം മാണി ആമുഖ പ്രഭാഷണം നടത്തി. ഐഡി കാര്‍ഡ് വിതരണ ഉത്ഘാടനം അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ നിര്‍വ്വഹിച്ചു. കെ ആര്‍ വിനോദ്, പി എം ബേബി, സെബാന്‍ ആതിര, ബിജോ മങ്ങാട്ട്, റ്റി ജി ഷാജി, റോബിന്‍, ലിന്‍സന്‍ രാഗം, അജി അലീന, സലി അനഘ തുടങ്ങിയവര്‍ സംസാരിച്ചു.