
അടിമാലി: അടച്ചുറപ്പുള്ള ഒരു വീട് യാഥാര്‍ത്ഥ്യമാകുന്നതും കാത്തിരിക്കുകയാണ് അറുപതുകാരിയായ ജലജ വര്‍ഗ്ഗീസ്. നിലവില്‍ അടിമാലി ടൗണിന് സമീപം വാടക വീട്ടിലാണ് ജലജ കഴിഞ്ഞ് വരുന്നത്. നാളുകള്‍ക്ക് മുമ്പ് അമ്മ മരിച്ചതോടെ തനിച്ചാണ് ജീവിതമെന്ന് ജലജ പറയുന്നു. അടച്ചുറപ്പൊള്ളൊരു വീട് യാഥാര്‍ത്ഥ്യമാകുന്നതും കാത്താണ് ജലജയുടെ ജീവിതം. പ്രളയദുരിതാശ്വാസ തുകക്ക് തനിക്കര്‍ഹതയുണ്ടെന്ന് ജലജ പറയുന്നു.
പ്രളയത്തില്‍ ഉണ്ടായ നഷ്ടം സംബന്ധിച്ച് അപേക്ഷ നല്‍കിയിരുന്നുവെന്നും പക്ഷെ നാളിത്ര പിന്നിട്ടിട്ടും തുടര്‍ ഇടപെടലുകള്‍ ഫലപ്രദമായി നടന്നട്ടില്ലെന്നും ജലജ പരാതി ഉന്നയിക്കുന്നു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അനുകൂല ഇടപെടല്‍ വേണമെന്നും അടച്ചുറപ്പൊള്ളൊരു വീട് യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി വേണമെന്നുമാണ് ജലജയുടെ ആവശ്യം. മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍, ജില്ലാ ഭരണകൂടം തുടങ്ങി വിവിധയിടങ്ങളില്‍ തന്റെ നിസ്സഹായവസ്ഥ ചൂണ്ടിക്കാട്ടി പരാതികളും നിവേദനങ്ങളും സമര്‍പ്പിച്ചിട്ടും സ്വന്തമായൊരു കിടപ്പാടം യാഥാര്‍ത്ഥ്യമാകാത്തതിലുള്ള പരാതി ജലജക്കുണ്ട്.
മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നതായി ജലജ പറഞ്ഞു. സര്‍ക്കാരുകളുടെ പാര്‍പ്പിട പദ്ധതികളിലും തഴയപ്പെട്ടതിന്റെ നിസഹായവസ്ഥ ജലജ പങ്ക് വച്ചു. ജലജ നിലവില്‍ വാടകക്ക് താമസിക്കുന്ന വീടിനും പറയത്ത ഉറപ്പോ സുരക്ഷിതത്വമോയില്ല. പെന്‍ഷന്‍ തുകയാണ് ഇപ്പോഴത്തെ വരുമാനമാര്‍ഗ്ഗമെന്നും തന്റെ നിസഹായവസ്ഥക്കും വീടെന്ന സ്വപ്നത്തിനും ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടലിലൂടെ പരിഹാരം കാണണമെന്നുമാണ് ജലജയുടെ ആവശ്യം.