KeralaLatest NewsLocal news

4.00 മണിക്ക് പൊന്മുടി അണക്കെട്ടിലെ 3 ഷട്ടറുകൾ തുറക്കും:

പന്നിയാർ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ പൊന്മുടി ജലസംഭരണിയുടെ പൂർണ സംഭരണ ജലവിതാനം (FRL) 70.75 മീറ്റർ ആണ്, ജലസംഭരണിയുടെ വൃഷ്ടി പ്രദേശത്ത് ശക്തമായി തുടരുന്ന മഴ കാരണം പൊന്മുടി ജലസംഭരണിയിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയുമാണ്. ജലസംഭരണിയിലെ ഇപ്പോഴത്തെ ജലനിരപ്പ് TE മീറ്റർ ആണെന്നും ഡാമിലെ ജലനിരപ്പ് റെഡ് അലേർട്ട് ലെവൽ ആയ 706.50 മീറ്ററിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ആണ് പൊന്മുടി ജലസംഭരണിയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി അധിക ജലം പന്നിയാർ പുഴയിലേക്ക് ഒഴുക്കി വിടുന്നത്.

ഇതിന് പ്രകാരം 16-08-2025 ഉച്ചകഴിഞ്ഞ് 4.00 മണിക്ക് പൊന്മുടി അണക്കെട്ടിലെ 3 ഷട്ടറുകൾ 60 സെ.മീ. വീതം തുറന്ന് 150 ക്യുമക്സ് വരെ വെള്ളം ഘട്ടംഘട്ടമായി പന്നിയാർ പുഴയിലേക്ക് ഒഴുക്കിവിടുന്നത്.

ഇടുക്കി ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തമായ മഴക്കുള്ള ഓറഞ്ച് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും ഓറഞ്ച് ബുക്കിലെ നിർദേശങ്ങൾ എന്നിവ അനുസരിച്ചും ആണ് ഉച്ചകഴിഞ്ഞ് 4.00 PM മണിക്ക് പൊന്മുടി അണക്കെട്ടിലെ 3 ഷട്ടറുകൾ 60 സെ.മീ. വീതം തുറന്ന് 150 മക്സ് വരെ വെള്ളം ഘട്ടംഘട്ടമായി പന്നിയാർ പുഴയിലേക്ക് ഒഴുക്കിവിടുന്നത്..
ഇപ്രകാരം ജലം ഒഴുക്കി വിടുന്നതുമൂലം പന്നിയാർ പുഴയിൽ വെള്ളപ്പൊക്കം ഉണ്ടാവുകയില്ല എങ്കിലും നിലവിലുള്ള ജലനിരപ്പിൽ നിന്ന് 50 സെ മീ വരെ വെള്ളം ഉയരാൻ സാധ്യത ഉള്ളതാണ്.
ഈ കാരണത്താൽ പൊന്മുടി ഡാമിന് താഴെ പന്നിയാർ പുഴയുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകുന്നു.
ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജനങ്ങൾക്ക് മുന്നറിയിപ്പ് നല്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. കൂടാതെ ഓറഞ്ച് ബുക്കിലെ നിർദ്ദേശ പ്രകാരമുള്ള സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പാലിച്ചു എന്ന് ഷട്ടറുകൾ തുറക്കുന്നതിന് മുൻപ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പു വരുത്തേണ്ടതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!