KeralaLatest NewsLocal news
തൃശൂരിലെ ബന്ധു വീട്ടില്‍ മുങ്ങി മരിച്ച മാങ്കുളം സ്വദേശിയുടെ സംസ്ക്കാരം നാളെ

അടിമാലി: തൃശൂരിലെ ബന്ധു വീട്ടില്‍ സന്ദര്‍ശനത്തിന് പോയ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു. മാങ്കുളം നെല്ലംകുഴി വീട്ടില്‍ സണ്ണിയുടെ മകന്‍ ഇരുപത്തിരണ്ടുകാരനായ ബിറ്റോ ആണ് മരിച്ചത്.

ചിയ്യാരം കാരമുക്ക് കുളത്തിലാണ് സംഭവം നടന്നത്. യുവാവ് ബന്ധുവിനൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു.ഇതിനിടയിലാണ് അപകടം നടന്നത്. കുളത്തില്‍ നിന്നും യുവാവിനെ അഗ്‌നിരക്ഷാ സേന എത്തി പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിറ്റോയുടെ സംസ്‌ക്കാരം നാളെ മാങ്കുളം സെന്റ് മേരീസ് പള്ളിസെമിത്തേരിയില്‍ നടക്കും.