
തൊടുപുഴ: മൂലമറ്റം ത്രിവേണി സംഗമത്തില്‍ യുവാവ് മുങ്ങി മരിച്ചു. മൂലമറ്റം നടുപ്പറമ്പില്‍ അതുല്‍ ബൈജു (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മൂലമറ്റം എ.കെ.ജി തോട്ടുംകരയില്‍ നിതീഷ് രാജേഷിനെ രക്ഷപെടുത്തി. ഇന്നുച്ചക്ക് ശേഷം മൂന്നരയോടെയായിരുന്നു അപകടം. സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയപ്പോള്‍ ഇരുവരും ത്രിവേണി സംഗമത്തിലെ ചുഴിയില്‍ അകപ്പെടുകയായിരുന്നു.
അപകടമറിഞ്ഞ് മൂലമറ്റം അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. ആദ്യം നിതീഷ് രാജേഷിനെ രക്ഷപ്പെടുത്തി മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഏതാനും സമയത്തിനുള്ളില്‍ തന്നെ അതുല്‍ ബൈജുവിനെയും കരയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.