
താലൂക്ക് വികസന സമിതി
2025 സെപ്റ്റംബർ മാസത്തെ താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബർ 9 ന് രാവിലെ 11 ന് ഇടുക്കി താലൂക്ക് ഓഫീസിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു.
അനസ്തേഷ്യോളജിസ്റ്റ് നിയമനം
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് ഓണ്‍ കോള്‍ വ്യവസ്ഥയില്‍ അനസ്തേഷ്യോളജിസ്റ്റ്/ അനസ്തറ്റിസ്റ്റിനെ എംപാനലിംഗ് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. എംബിബിഎസ്, ഡിഎ/എംഡി ഇന്‍ അനസ്തേഷ്യോളജി, കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് എന്നീ യോഗ്യതയുളളവരക്ക് ആഗസ്റ്റ് 29 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868232650.
മത്സ്യത്തൊഴിലാളി ഭവന പുന:രുദ്ധാരണ പദ്ധതി അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ അംഗീകൃത മത്സ്യത്തൊഴിലാളികളില്‍ നിന്നും ഭവന പുന:രുദ്ധാരണ പദ്ധതിയുടെ ഭാഗമായി അറ്റകുറ്റപണികള്‍ നടത്തിയാല്‍ വാസയോഗ്യമാക്കാന്‍ കഴിയുന്ന ഭവനങ്ങളുടെ ഉടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സജീവ മത്സ്യത്തൊഴിലാളികള്‍ ആയിരിക്കണം. ഭവനങ്ങള്‍ക്ക് 8 വര്‍ഷത്തിലധികം കാലപ്പഴക്കം ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമുകള്‍ക്കും താഴെ ചേര്‍ക്കുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെടുക. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന ദിവസം ആഗസ്റ്റ് 30. കൂടുതല്‍ വിവരങ്ങള്‍ക്ക് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം-04862 233226, മത്സ്യഭവന് ഇടുക്കി-04862 233226, മത്സ്യഭവന് നെടുങ്കണ്ടം-04868 234505.
കട്ടപ്പന ഐടിഐയില്‍ സ്പോട്ട് അഡ്മിഷൻ
2025-26 വര്‍ഷത്തെ ഐ.ടി.ഐ പ്രവേശനത്തില്‍ കട്ടപ്പന ഗവ. ഐ ടി ഐ -യിലെ ടര്‍ണര്‍, ടൂറിസ്റ്റ് ഗൈഡ് എന്നീ ട്രേഡുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് ആരംഭിച്ചു. ഐ.ടി.ഐ പ്രവേശനത്തിന് താല്പര്യമുള്ളവര് എസ്എസ്എല്‍സി, പ്ലസ് ടു, ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്, ടിസി എന്നിവയുടെ അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ആഗസ്റ്റ് 30 ന് വൈകിട്ട് അഞ്ച് മണി വരെ ഐ ടി ഐ -യില്‍ നേരിട്ട് ഹാജരായി അപേക്ഷ നല്‍കാം.
എസ്എസ്എല്‍സി ജയിച്ചവര്‍ക്കും, തത്തുല്യ യോഗ്യത യുള്ളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ ഫീസ് 100/രൂപ. അപേക്ഷ ഫോമുകള്‍ ഐ ടി ഐ ഓഫീസില്‍ നിന്നും ലഭിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 04868-272216.
മുട്ട, പാല് വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു
അഴുത അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജ്ക്ട് പരിധിയിലുള്ള കുമളി, വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകളിലെ 111 അങ്കണവാടി കളിലെ പ്രീ സ്കൂള്‍ കുട്ടികള്‍ക്ക് 2025 സെപ്തംബര്‍ മുതല്‍ 2026 മാര്‍ച്ച് വരെ മുട്ട, പാല് എന്നിവ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ റീടെന്‍ഡര്‍ ക്ഷണിച്ചു. സെപ്തംബര്‍ 9 ന് പകല്‍ ഒരു മണി ടെന്‍ഡര്‍ അപേക്ഷകള്‍ സ്വീകരിക്കും. തുടര്‍ന്ന് 2.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04869252030,9526037963.