
മൂന്നാർ: കാണാതായ വയോധികയെ ഡാമിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെണ്ടുവര എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ രാജയുടെ ഭാര്യ സുശീലയാണ് (76) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കുണ്ടള ഡാമിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് ഇവരെ വീട്ടിൽനിന്ന് കാണാതായത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ മൃതദേഹം ഡാമിൽ കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിൽ