നേര്യമംഗലം പാലത്തിന് സമീപം നിയന്ത്രണം വിട്ട പിക്അപ് വാൻ ദേഹത്ത് കയറിയിറങ്ങി കാൽനട യാത്രക്കാരൻ മരിച്ചു.

നേര്യമംഗലം കാഞ്ഞിരവേലി റോഡിൽ കാരിക്കണ്ടം സ്വദേശി മാറാച്ചേരി പുത്തയത്ത് വീട്ടിൽ പൗലോസ് (69) ആണ് മരിച്ചത്. നേര്യമംഗലത്തു നിന്ന് അടിമാലി ഭാഗത്തേക്ക് പോവുകയായിരുന്നു പിക് – അപ് വാൻ ആണ് നിയന്ത്രണം വിട്ട് അപകടം ഉണ്ടാക്കിയത്. നാഷണൽ ഹൈവേ അതോറിറ്റിയുടെ പണി നടക്കുന്ന നേര്യമംഗലം പാലത്തിന് സമീപം അടിമാലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം സംഭവിച്ചത്. അമിത വേഗത്തിൽ എത്തിയ പിക്കപപ് വാൻ, റോഡ് സൈഡിലൂടെ നടന്നു പോവുകയായിരുന്ന വയോധികനെ ഇടിച്ച ശേഷം,സമീപം ഉണ്ടായിരുന്ന ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ബോർഡും തകർത്ത് പോസ്റ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
ദേശീയ പാതയിൽ ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ശേഷമാണ് അപകടം നടന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാറാച്ചേരി പുത്തയത്ത്, പൗലോസിനെ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്ന് പറയപ്പെടുന്നു… അടിമാലി പോലീസ് മേൽനടപടികൾ സ്വീകരിച്ചു..
നേര്യമംഗലത്ത് പിക്കപ് വാൻ നിയന്ത്രണം വിട്ട് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് റോഡിൽ അടുത്ത പിക്കപ് വാൻ അപകടം നടന്നത്..
ഊന്നുകൽ വെള്ളാമക്കുത്തിൽ ദേശീയപാതയിൽ പിക്കപ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈ വറും സഹായിയും രക്ഷപെട്ടത് അൽഭുതകരമായാണ്. പേഴക്കാപ്പിള്ളി പള്ളിപ്പടി സ്വദേശിയും മുവാറ്റുപുഴ കക്കടാശ്ശേരി സ്വദേശിയുമായിരുന്നു പിക്കപ് വാനിൽ ഉണ്ടായിരുന്നത് കുമളിയിൽ പൈപ്പ് ലോഡ് ഇറക്കിയ ശേഷം തിരിച്ചു മുവാറ്റുപുഴയിലേക്ക് വരവെയാണ് അപകടം.