
അടിമാലി: ചിത്തിരപുരം ഡോബിപാലത്ത് വയോധികയെ കുത്തി പരിക്കേല്‍പിച്ചതിനു ശേഷം മാല മോഷ്ട്ടിച്ചതായി പരാതി. ഡോബിപാലം ജയാഭവന്‍ ശകുന്തള(56) പേരക്കുട്ടിയായ അഭിഷേക്(12) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വെളുപ്പിനെ 1 മണിക്ക് ശേഷമാണ് മോഷണശ്രമം നടന്നതന്ന് ശകുന്തള പറഞ്ഞു. ശകുന്തളയുടെ കഴുത്തില്‍ കിടന്ന രണ്ടര പവന്‍ മാല അപഹരിക്കുകയും രണ്ടാമത്തെ മാല കത്തി ഉപയോഗിച്ച് അറുത്തെടുക്കുന്നതിനിടെ ബഹളം വെച്ചതിനെത്തുടര്‍ന്ന് കഴുത്തില്‍ കുത്തുകയും നെറ്റിയില്‍ പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
ബഹളം കേട്ടു വന്ന പേരക്കുട്ടിയുടെ ചെവിയില്‍ കത്തികൊണ്ട് പരിക്കേല്‍പിച്ചു. സംഭവ സമയത്ത് ശകുന്തളയും മകളും മകളുടെ മകൻ അഭിഷേകുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ബഹളം വച്ചതോടെ മോഷ്ടാവ് ഓടിപോയി. തുടർന്ന് പ്രദേശവാസികൾ എത്തി ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ വെള്ളത്തൂവൽ പോലീസ് കേസ് എടുത്ത് പ്രതിക്കായുള്ള അന്വോഷണം ആരംഭിച്ചു.