
അടിമാലി : വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ കെ എസ് ഇ ബി ഓഫീസിന് മുമ്പിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി റോയി കെ.പൗലോസ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. വൈദ്യുതി നിരക്ക് വര്‍ദ്ധനവിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് റോയി കെ.പൗലോസ് പറഞ്ഞു. കോണ്‍ഗ്രസ് അടിമാലി ബ്ലോക്ക് പ്രസിഡന്റ് ബാബു പി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.ഡി.സി.സി വൈസ് പ്രസിഡന്റ് പി.വി.സ്ക്കറിയ, മാക്സിന് ആന്റണി, ടി.എസ്.സിദ്ദിക്ക്, എസ്.എ.ഷജാര്‍, പി.ആര്.സലിംകുമാര്‍, ഒ.ആര്.ശശി, ജോര്‍ജ് തോമസ്, പി.എ.സജി, ഷിന്‍സ് ഏലിയാസ്, നിതിന്‍ ലൂക്കോസ് എന്നിവര്‍ സംസാരിച്ചു.