KeralaLatest NewsLocal news
ഇടുക്കിയിലെ ആളുകളുടെ ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നത് മുന്‍ഗണനയിലുള്ള കാര്യം; പ്രതിപക്ഷ നേതാവ്

അടിമാലി: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഇടുക്കിയിലെ ആളുകളുടെ ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നത് മുന്‍ഗണനയിലുള്ള കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മലയോര സമര പ്രചരണ യാത്രയില്‍ അടിമാലിയില്‍ സ്വീകരണമേറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ റെഗുറലൈസ് ചെയ്യാന്‍ സര്‍ക്കാര്‍ ഫീസീടാക്കാന്‍ പോകുകയാണ്. അത് യു ഡി എഫ് അനുവദിക്കില്ല. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഒരു രൂപ വാങ്ങിക്കാതെ പട്ടയ ഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ റെഗുറലൈസ് ചെയ്ത് നല്‍കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.