മൂന്നാറില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത

മൂന്നാര്‍:വിനോദ സഞ്ചാരകേന്ദ്രമായ മൂന്നാറില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത്. റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ മൂന്നാറില്‍ പഞ്ചായത്ത് ലൈസന്‍സ് പോലുമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യഘട്ടമായി ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി, ഓരോന്നും പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ലൈസന്‍സുകള്‍ എടുക്കാന്‍ സമയ പരിധി നല്‍കും.
സമയപരിധി കഴിഞ്ഞിട്ടും ലൈന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴാണ് പല സ്ഥാപനത്തിനും സര്‍ക്കാര്‍ അനുശാസിക്കുന്ന ലൈസന്‍സുകളോ കെട്ടിട നമ്പറോ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തുന്നത്. ഇത്തരം പരാതികള്‍ വ്യാപകമായതോടെയാണ് പഞ്ചായത്ത് തുടര്‍ നടപടിയുമായി മുമ്പോട്ട് പോകാന്‍ ഒരുങ്ങുന്നത്.