
ഇടുക്കി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ കരട് വാർഡ്, നിയോജകമണ്ഡല വിഭജന നിർദേശങ്ങളിന്മേലുള്ള ആക്ഷേപങ്ങൾ, അഭിപ്രായങ്ങൾ എന്നിവ തീർപ്പാക്കുന്നതിനായി 23ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ രാവിലെ 10.30 ന് പബ്ലിക് ഹിയറിംഗ് നടക്കും. കരട് വിഭജന നിർദേശങ്ങളിൽ നിശ്ചിത സമയ പരിധിക്ക് മുൻപ് ആക്ഷേപങ്ങൾ അല്ലെങ്കിൽ അഭിപ്രായങ്ങൾ സമർപ്പിച്ചവരെ മാത്രമേ ഹിയറിംഗിൽ പങ്കെടുപ്പിക്കുകയുള്ളൂ. മാസ് പെറ്റീഷൻ നൽകിയിട്ടുള്ളവരിൽ നിന്നും ഒരു പ്രതിനിധിയെ മാത്രമേ ഹിയറിംഗിൽ പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂ