
അടിമാലി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെന്നപോലെ അടിമാലി ടൗണിലും തെരുവ് നായ ശല്യം വര്‍ധിക്കുകയാണ്. രാത്രികാലത്താണ് നായ ശല്യം രൂക്ഷമായിട്ടുള്ളത്. രാത്രികാലത്ത് ടൗണില്‍ ഏറ്റവും അധികം ആളുകള്‍ വന്ന് പോകുന്നത് സെന്റര്‍ ജംഗ്ഷന്‍ ഭാഗത്താണ്. ദീര്‍ഘദൂര ബസ് കാത്ത് നില്‍ക്കുന്നവരും ഭക്ഷണം കഴിക്കാന്‍ എത്തുന്നവരും താലൂക്കാശുപത്രിയിലെ രോഗികള്‍ക്ക് കൂട്ടിരിപ്പുകാരായി ഉള്ളവരുമൊക്കെയാണ് ഇവിടേക്ക് കൂടുതലായി എത്തുന്നത്. രാത്രികാലത്ത് സെന്റര്‍ ജംഗ്ഷന്‍ ഭാഗത്ത് തമ്പടിക്കുന്ന തെരുവ് നായ്ക്കള്‍ ആളുകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു.
ടൗണിലെ തെരുവ് നായ ശല്യത്തിന് പരിഹാരം കാണാന്‍ ബന്ധപ്പെട്ടവരുടെ ഇടപെടല്‍ വേണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അടിമാലി യൂണിറ്റ് പ്രസിഡന്റ് പി എം ബേബി ആവശ്യപ്പെട്ടു. ടൗണില്‍ രാത്രികാലത്ത് കൂട്ടമായി നടക്കുന്ന തെരുവ് നായ്ക്കള്‍ വാഹനങ്ങള്‍ക്ക് കുറുകെ ചാടുന്നതും കാല്‍നടയാത്രികര്‍ക്ക് നേരെ കുരച്ച് ചാടുന്നതുമൊക്കെ പതിവാകുകയാണ്. മാര്‍ക്കറ്റ് ജംഗ്ഷനിലും ബസ് സ്റ്റാന്‍ഡ് പരിസരത്തുമെല്ലാം തെരുവ് നായ്ക്കള്‍ സ്വരൈ്യവിഹാരം നടത്തുന്നുണ്ട്. കൂട്ടമായി നടക്കുന്ന നായ്ക്കളെ തുരത്തിയോടിക്കാന്‍ ശ്രമിച്ചാല്‍ അവ കൂടുതല്‍ അപകടകാരികളായി ആക്രമിക്കാന്‍ ശ്രമിക്കുന്ന പ്രവണത ഉണ്ടാകുന്നു. നായ്ക്കള്‍ പെറ്റ്‌പെരുകിയതോടെ രാത്രികാലത്തും പുലര്‍ച്ചെയും അടിമാലി ടൗണിലെത്തുന്നവര്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.