KeralaLatest NewsLocal news

കൊന്നത്തടി പഞ്ചായത്ത് പാറത്തോട് വാര്‍ഡില്‍ യുഡിഎഫ് അവാസ്തവമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് സി പി ഐ

അടിമാലി: കൊന്നത്തടി ഗ്രാമപഞ്ചായത്ത് പാറത്തോട് വാര്‍ഡില്‍ ചില തൊഴിലുറപ്പ് മേറ്റുമാരെ മുന്‍നിര്‍ത്തി യുഡിഎഫ് അവാസ്തവമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് സി പി ഐ നേതൃത്വത്തിന്റെ ആരോപണം. പാറത്തോട് വാര്‍ഡിലെ സിപിഐ അംഗമായ പഞ്ചായത്തംഗത്തെ യുഡിഎഫ് നിരന്തരം വ്യക്തിപരമായി ആക്ഷേപിക്കുന്ന സ്ഥിതിയുണ്ടെന്ന് സി പി ഐ നേതൃത്വം ആരോപിക്കുന്നു. ഇത് പഞ്ചായത്ത് ഭരണത്തെ ഇകഴ്ത്തികാട്ടാനും സി പി ഐയേയും എല്‍ ഡി എഫിനേയും രാഷ്ട്രീയമായി അപകീര്‍ത്തിപ്പെടുത്താനുമുള്ള നീക്കമാണെന്ന് സി പി ഐ മണ്ഡലം കമ്മിറ്റിയംഗം ഷാജി കൊച്ചുപുര അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സിപിഐ പഞ്ചായത്തംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പാറത്തോട് വാര്‍ഡില്‍ ഇതിനോടകം വിവിധങ്ങളായ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളതായും സി പി ഐ നേതൃത്വം വ്യക്തമാക്കി. നിലവില്‍ പാറത്തോട് വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സി പി ഐ പ്രതിനിധിയായ വാര്‍ഡംഗം വാര്‍ഡിന്റെ വികസനത്തിന് വേണ്ടി കൃത്യതയോടെ പ്രവര്‍ത്തിക്കുന്നയാളാണെന്നും ചില തൊഴിലുറപ്പ് മേറ്റുമാരെ മുന്‍നിര്‍ത്തി യുഡിഎഫ് നടത്തുന്ന പ്രചാരണം തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയില്‍ തന്നെ ഭിന്നതക്ക് ഇടവരുത്തിയിട്ടുള്ളതായും സി പി ഐ നേതൃത്വം വ്യക്തമാക്കി. അടിമാലിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സി പി ഐ മണ്ഡലം കമ്മിറ്റിയംഗം ഷാജി കൊച്ചുപുരക്കൊപ്പം പി എന്‍ ശശി, ബെന്നി പി ജെ, ഗ്രാമപഞ്ചായത്തംഗം സാലി കുര്യാച്ചന്‍ എന്നിവരും പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!