
മൂന്നാര്‍: വന്യജീവി പ്രതിരോധത്തിന് കര്‍മ്മനിരതരായി മൂന്നാറിലെ ആര്‍ ആര്‍ റ്റി സംഘം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വന്യ മൃഗങ്ങളുടെ ആക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ ഒന്നാണ് മൂന്നാര്‍ മേഖല. കാട്ടാന, കാട്ടുപോത്ത്, പുലി, കടുവ അടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം മേഖലയില്‍ പതിവാണ്. ഇതോടെയാണ് ഇവിടെ പ്രത്യേക ആര്‍ ആര്‍ ടി സംഘത്തിന് രൂപം നല്‍കിയത്.
ആദ്യഘട്ടത്തില്‍ പരിമിതമായ സൗകര്യങ്ങളോടെ ആയിരുന്നു ആര്‍ ആര്‍ ടി സംഘത്തിന്റെ പ്രവര്‍ത്തനം. പിന്നീട് ആധുനിക സംവിധാനങ്ങള്‍ അടക്കം ഒരുക്കി സംഘത്തിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തി. ഇതോടൊപ്പം പ്രൈമറി റെസ്‌പോണ്‍സ് ടീമുകളുടെ പ്രവര്‍ത്തനവും സജീവമാക്കിയതോടെ വന്യമൃഗ ശല്യം കുറക്കുന്നതിന് വലിയ രീതിയില്‍ ഗുണകരമായിട്ടുണ്ടെന്ന് റേഞ്ച് ഓഫീസര്‍ എസ് ബിജു പറയുന്നു.
വന്യമൃഗങ്ങളുടെ ഭീഷണിയില്‍ നിന്ന് ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനൊപ്പം ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ട സംവിധാനങ്ങള്‍ കൂടി ഒരുക്കിയിട്ടുണ്ട്



