
മൂന്നാര്‍: തകര്‍ന്ന് കിടക്കുന്ന റോഡ് യാത്രായോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് മൂന്നാറില്‍ വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങി തൊഴിലാളി കുടുംബങ്ങള്‍. മാട്ടുപ്പെട്ടി ടോപ്പ്, തെന്മല, ഗുണ്ടുമല, അപ്പര്‍ ഗുണ്ടുമല, തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന റോഡ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുകയാണ്. 20 കിലോമീറ്ററോളം ദൂരം യാത്ര ചെയ്യാന്‍ മണിക്കൂറുകള്‍ വേണം. റോഡിന്റെ ശോചനീയാവസ്ഥ മൂലം വാഹനങ്ങള്‍ ഓട്ടം വിളിച്ചാല്‍ എത്താത്ത സ്ഥിതിയുമുണ്ട്.
യാത്രക്കായി വലിയ തുക മുടക്കണം.റോഡ് സഞ്ചാരയോഗ്യമാക്കാന്‍ ഇടപെടല്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രദേശത്തെ തൊഴിലാളികള്‍ വോട്ട് ബഹിഷ്‌കരിക്കാന്‍ ഒരുങ്ങുന്നത്. തിരഞ്ഞെടുപ്പ് വേളകളില്‍ വോട്ടഭ്യര്‍ത്ഥിക്കാന്‍ എത്തുന്നവര്‍ പിന്നീട് തങ്ങളെ അവഗണിക്കുന്നുവെന്നാണ് തൊഴിലാളി കുടുംബങ്ങലുടെ ആക്ഷേപം. അടിയന്തിരമായി തങ്ങളുടെ യാത്രാ ക്ലേശമൊഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ ഇടപെടല്‍ നടത്തണമെന്നും ആവശ്യമുയരുന്നു.