സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ അടിമാലി ഗ്രാമപഞ്ചായത്തോഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

അടിമാലി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ അടിമാലി ഗ്രാമപഞ്ചായത്തോഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. അടിമാലി ടൗണിലെ മാലിന്യ പ്രശ്‌നം പരിഹരിക്കുക, അടിമാലി ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, ട്രാഫിക് അഡൈ്വസറി കമ്മിറ്റി വിളിച്ച് ചേര്‍ക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധ മാര്‍ച്ച് നടന്നത്. പ്രതിഷേധ പ്രകടനമായെത്തിയ പ്രവര്‍ത്തകരെ പഞ്ചായത്ത് കാര്യാലയത്തിന് മുമ്പിലെ കവാടത്തില്‍ പോലീസ് തടഞ്ഞു.
തുടര്‍ന്ന് പോലീസും പ്രതിഷേധക്കാരുമായി ഉന്തും തള്ളുമുണ്ടായി.സി പി എം ജില്ലാ കമ്മിറ്റിയംഗം റ്റി കെ ഷാജി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ഓട്ടോ ടാക്‌സി വര്‍ക്കേഴ്‌സ് യൂണിയന്‍ ഏരിയാ സെക്രട്ടറി പി കെ ബഷീര്‍ പ്രതിഷേധ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. സി പി എം ഏരിയാ സെക്രട്ടറി ചാണ്ടി പി അലക്‌സാണ്ടര്‍, സി ഡി ഷാജി, സി എസ് സുധീഷ്, പ്രതീഷ് ജോണ്‍, ചന്ദ്രന്‍, രാജു, അനില്‍ എ കെ, കെ ജി തങ്കച്ചന്‍, കെ വി ഉല്ലാസ് തുടങ്ങിയവര്‍ പങ്കെടുത്തു. നാടിന്റെ വികസനം യുഡിഎഫ് ഭരണസമിതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.