യോഗദിനാചരണത്തിന്റെ ഭാഗമായി അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

അടിമാലി: അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. യോഗദിനാചരണത്തിന്റെ ഭാഗമായി ജീവിതത്തില്‍ യോഗയുടെ പ്രാധാന്യം കൂട്ടികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു യോഗാദിനാചരണം ഒരുക്കിയത്. ദിനാചരണത്തിന്റെ ഭാഗമായി ഒരുക്കിയ വിവിധ പരിപാടികളില്‍ വിദ്യാര്‍ത്ഥികള്‍ പങ്ക് ചേര്‍ന്നു.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.ഡോക്ടര്‍ രാജേഷ് ജോര്‍ജ് യോഗയുടെ പ്രാധാന്യത്തെ കുറിച്ച് സന്ദേശം നല്‍കി.
ജീവിതത്തില്‍ യോഗയുടെ പ്രാധാന്യം കണക്കിലെടുത്ത് സ്‌കൂളില്‍ കുട്ടികള്‍ക്ക് യോഗ പരിശീലനം നല്‍കി വരുന്നുണ്ട്. സ്‌കൂളിലെ അധ്യാപകനും യോഗ പരിശീലകനുമായ അജയ് ശശിധരനാണ് വിദ്യാര്‍ഥികള്‍ക്ക് യോഗ പരിശീലനം നല്‍കുന്നത്. പരിപാടിയുടെ ഭാഗമായി കുട്ടികള്‍ അവതരിപ്പിച്ച യോഗ നൃത്തം വ്യത്യസ്തത പുലര്‍ത്തി. പരിപാടിക്ക് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ജിയോ ജോസ്, അധ്യാപകരായ ആശ മാര്‍ക്കോസ്, മഞ്ചു പി ജി എന്നിവര്‍ നേതൃത്വം നല്‍കി. ഏറെ സന്തോഷത്തോടെയായിരുന്നു കുട്ടികള്‍ യോഗദിനാചരണ പരിപാടികളില്‍ പങ്ക് ചേര്‍ന്നത്