
അടിമാലി: അടിമാലി എസ് എന്‍ പടി സ്വദേശിനിയായ വീട്ടമ്മ അര്‍ബുധ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു.കളരിക്കല്‍ വീട്ടില്‍ സന്തോഷിന്റെ ഭാര്യ ഉഷ സന്തോഷാണ് അര്‍ബുധ രോഗബാധയെ തുടര്‍ന്ന് തുടര്‍ ചികിത്സകള്‍ക്കായി കരുണവറ്റാത്ത മനസ്സുകളുടെ സഹായം തേടുന്നത്. ഉഷയെ സഹായിക്കാന്‍ അടിമാലിയില്‍ രൂപീകരിച്ച ഉഷ ചികിത്സാ സഹായനിധിയുടെ നേതൃത്വത്തില്‍ ടൗണില്‍ ഇന്ന് പൊതുധനസമാഹരണം നടത്തി. നാലര വര്‍ഷം മുമ്പാണ് നാല്‍പ്പത്തിയേഴുകാരിയായ ഉഷയുടെ അര്‍ബുധ രോഗ ബാധ തിരിച്ചറിയുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലാണ് നിലവില്‍ ഉഷയുടെ ചികിത്സ നടന്ന് വരുന്നത്. തുടര്‍ ചികിത്സക്കായി നാല് ലക്ഷത്തോളം രൂപ കണ്ടെത്തേണ്ടതായി ഉണ്ട്. സാമ്പത്തിക പരാധീനതകള്‍ക്കിടയിലൂടെ കടന്ന് പോകുന്ന ഉഷയുടെ കുടുംബത്തിന് തനിച്ച്, ചികിത്സക്കായി വേണ്ടുന്ന ഈ വലിയ തുക കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് അടിമാലിയിലെ സാമൂഹിക, സാംസ്‌ക്കാരിക, രാഷ്ട്രീയ രംഗത്തെ ആളുകള്‍ കൈകൊര്‍ത്ത് ഉഷ ചികിത്സാ സഹായനിധിക്ക് രൂപം നല്‍കിയത്.
അടിമാലിയിലെ ചില സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ വാടക്കക്ക് എടുത്ത് നല്‍കിയ വീട്ടിലാണ് ഉഷയുടെയും കുടുംബത്തിന്റെയും ജീവിതം. കൂലിവേലക്കാരനായ ഉഷയുടെ ഭര്‍ത്താവ് സന്തോഷിന് സ്വരുക്കൂട്ടാവുന്നതിലും അപ്പുറത്താണ് ഉഷയുടെ ചികിത്സക്കായി വേണ്ടുന്ന തുക. ഈ സാഹചര്യത്തിലാണ് കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നതെന്ന് ബ്ലോക്ക് പഞ്ചായത്തംഗം മിനി ലാലു പറഞ്ഞു. ഉഷയേയും കുടുംബത്തേയും സഹായിക്കാന്‍ താല്‍പര്യമുള്ള സുമനസ്സുകള്‍ക്ക് അടിമാലിയിലെ കാനറബാങ്ക് ശാഖയില്‍ തുറന്നിട്ടുള്ള 110075450250 എന്ന അക്കൗണ്ട് നമ്പരില്‍ പണം നിക്ഷേപിക്കാവുന്നതാണ്.