KeralaLatest NewsLocal news

ലയം ഹൗസിങ് സ്‌കീം’ വ്യവസായ മന്ത്രി പി രാജീവ്  കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്യും


തോട്ടം തൊഴിലാളികള്‍ക്കായുള്ള ”ലയം ഹൗസിങ് സ്‌കീം’ ഉദ്ഘാടനം 23 ന് വ്യവസായ മന്ത്രി പി രാജീവ് കട്ടപ്പനയില്‍ നിര്‍വഹിക്കും. തോട്ടം മേഖല വ്യവസായ വാണിജ്യ വകുപ്പില്‍ ലയിപ്പിച്ചുകൊണ്ട് പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് രൂപീകരിച്ചതിനെത്തുടര്‍ന്നാണ് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്.സംസ്ഥാനത്ത് സ്‌കീം നടപ്പാക്കുന്ന ആദ്യ ജില്ലയാണ് ഇടുക്കി.
പുതുതായി നിര്‍മ്മിക്കുന്ന ഓരോ യൂണിറ്റിനും നിര്‍മ്മാണ ചെലവിന്റെ 30% പരമാവധി 2,00,000/- രൂപയും നവീകരണത്തിന് ചെലവിന്റെ 30% പരമാവധി 50,000/- രൂപയുമാണ് സബ്‌സിഡിയായി ലഭിക്കുക. മേല്‍ക്കൂരമാറ്റല്‍, തറയുടെ പൊളിച്ചു പണിയല്‍, വൈദ്യൂതീകരണം, പ്ലാസ്റ്ററിംഗ്, പുതിയമുറി നിര്‍മ്മാണം, ശുചിമുറി നിര്‍മ്മാണം, വാട്ടര്‍ സപ്ലൈ തുടങ്ങിയ പ്രവര്‍ത്തികളാണ് നവീകരണത്തില്‍പെടുന്നത്.കൂടാതെ ഏലം കൃഷിയുടെ റീപ്ലാന്റിംഗിന് കേര പദ്ധതി നിലവില്‍ വന്നിട്ടുണ്ട്. തോട്ടം മേഖലയിലെ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളുടെ നിലവിലുള്ള സംരംഭങ്ങള്‍ക്ക് അവയുടെ വിറ്റുവരവ് വര്‍ദ്ധിപ്പിക്കുന്നതിനായി നടത്തുന്ന വിപുലീകരണം, ആധുനീകവത്ക്കരണം തുടങ്ങിയവയ്ക്കായി പരമാവധി 2.51കോടി വരെ സബ്‌സിഡിയായി നല്‍കുന്ന മിഷന്‍ 1000 ‘ പദ്ധതിയും നിലവിലുണ്ട്. 
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കട്ടപ്പന കേജീസ് ഹില്‍ടൗണ്‍ ഹാളില്‍ 23 ന് നടക്കുന്ന പരിപാടിയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തിന് ശേഷം വിവിധ മേഖലകളിലെ തോട്ടം ഉടമകളുമായി വ്യവസായമന്ത്രി ആശയവിനിമയം നടത്തും.രാവിലെ 10 മണി മുതല്‍ ഏലം തോട്ടം ഉടമകളുമായും ഉച്ചക്ക് 1.30 മുതല്‍ തേയില, റബ്ബര്‍, കാപ്പി തോട്ടം ഉടമകളുമായുമാണ് മന്ത്രി ചര്‍ച്ച നടത്തുന്നത്. മന്ത്രിയുമായി സംവദിക്കുവാന്‍ താത്പ്പര്യമുള്ള തോട്ടം ഉടമകള്‍ നിശ്ചയിച്ചിരിക്കുന്ന സമയത്ത് എത്തിച്ചേരേണ്ടതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!